Thursday, March 30, 2023

ഇടുക്കി കാല്‍വരി മൗണ്ടിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തൊടുപുഴ: പുളിയന്‍മല സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാല്‍വരി മൗണ്ടിന് സമീപമാണ് സംഭവം.

നെടുങ്കണ്ടം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ഹ്യൂണ്ടായി സാന്‍ട്രോ കാറിനാണ് തീ പിടിച്ചത്. ആളുകള്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നെടുങ്കണ്ടം വേല്‍പറമ്ബില്‍ സുലൈമാന്റെ ഉടമസ്ഥതയിലുള്ള സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. തൊടുപുഴ പുളിയന്മല സംസ്ഥാനപാതയില്‍ കാല്‍വരി മൗണ്ടിന് സമീപത്തു വച്ചാണ് കാര്‍ കത്തിയത്. ചെറുതോണിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴാണ് സംഭവം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. കട്ടപ്പന ഭാഗത്ത് നിന്ന് വന്ന ഇരുചക്ര വാഹന യാത്രക്കാരാണ് വാഹനത്തിന് മുന്‍ വശത്ത് നിന്ന് പുക ഉയരുന്ന വിവരം കാര്‍ യാത്രക്കാരെ അറിയിച്ചത്. ഉടന്‍ തന്നെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.

രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടെ അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇടുക്കിയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തി തീ അണച്ചെങ്കിലും കാര്‍ കത്തിനശിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img