Wednesday, March 22, 2023

മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഭാര്യയ്ക്ക് വിഡിയോ കോള്‍; വാതില്‍ ചവിട്ടിതുറന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍

തൊടുപുഴ : മരിക്കാന്‍ പോകുകയാണെന്ന് വിഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

തൊടുപുഴ കാപ്പിത്തോട്ടം കോലാനിപറമ്ബില്‍ സനൂപ് (34) ആണ് മരിച്ചത്. രണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വഴക്കുണ്ടാക്കിയ ശേഷം സനൂപ് വീടിന്റെ രണ്ടാം നിലയിലേക്ക് പോയി. പിന്നീട് ഭാര്യയെ ഫോണ്‍ വിളിച്ച്‌ തൂങ്ങി മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. ഈ സമയം സ്ത്രീകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അയല്‍വാസികള്‍ എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴേക്കും തൂങ്ങിയ നിലയില്‍ സനൂപിനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ജു ആണ് ഭാര്യ. യുവിന്‍ മകനാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img