ഉമ്മൻ ചാണ്ടി എംഎൽഎ @ 50 ആഘോഷം ഇന്ന് സോണിയ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും

ഉമ്മൻ ചാണ്ടിയുടെ നിയമസ ഭാംഗത്വത്തിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനം കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. ക്ഷണിക്കപ്പെട്ട 50 പേരാണ് നേരിട്ടു പങ്കെടുക്കുക. മറ്റുള്ളവർ വീഡിയോ കോൺഫറൻസ് വഴി ചേരും

 

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇന്നു രാവിലെ ഉമ്മൻ ചാണ്ടി പര്യടനം നടത്തും . അദ്ദേഹവും കുടുംബവും തിരുവനന്തപുരത്തു നിന്ന് ഇന്നലെ പുതുപ്പള്ളിയിലെത്തിയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക