വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തതിനെ തുടര്‍ന്ന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും 12.5 ലക്ഷത്തോളം പേര്‍ പുറത്ത്.
പെന്‍ഷന് അര്‍ഹമായതിനെക്കാള്‍ കൂടുതല്‍ വരുമാനമുള്ളത് കൊണ്ടാകാം ഇവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നതെന്നാണ് എന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷം രൂപയ്‌ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ക്ഷേമപെന്‍ഷന് അര്‍ഹതയില്ല. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് മാര്‍ച്ച് 23 മുതലുള്ള പെന്‍ഷന്‍ അനുവദിക്കില്ല. 40 ലക്ഷം പേര്‍ ഇതുവരെ വരുമാന സര്‍ട്ടിഫിറ്റ് ഹാജരാക്കിയിരുന്നു. 1600 രൂപ വീതം 52.5 ലക്ഷത്തോളം ആളുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്. ഫെബ്രുവരി 28 ആയിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവസാന തീയതി. പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതോടെ സര്‍ക്കാരിന് മാസം 192 കോടിയുടെ ചെലവ് കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന വരുമാനമുള്ളവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു. ഇതോടെയാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.