Wednesday, March 22, 2023

റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കഴിക്കാൻ നിൽക്കല്ലേ… കീശ കാലിയാകും

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയിലെ എല്ലാ സ്റ്റേഷനുകളിലും ഇരുന്നു കഴിക്കാന്‍ സൗകര്യമില്ലാത്ത സ്റ്റാറ്റിക് ഭക്ഷണശാലകളിലെ വിഭവങ്ങളുടെ വില കൂട്ടി.

ഇഡ്ഡലിക്ക് 13 ല്‍ നിന്ന് 20 രൂപയും ചോറിനും മീന്‍കറിക്കും 59 ല്‍ നിന്ന് 95 രൂപയുമാക്കി. പരിപ്പുവട, ഉഴുന്നു വട, സമോസ എന്നിവയുടെ വില സെറ്റിന് 17 രൂപയായിരുന്നത് 25 രൂപയാക്കി. 13 രൂപയുടെ പഴംപൊരിക്ക് ഇനി 20 രൂപ നല്‍കണം. മുട്ടക്കറിക്ക് 32 രൂപയായിരുന്നത് 50 രൂപയായി. കടലക്കറിക്ക് 28 രൂപയായിരുന്നത് 40 രൂപ. 200 ഗ്രാം വെജിറ്റബിള്‍ ബിരിയാണിക്ക് 70 രൂപ. മുട്ട ബിരിയാണിക്ക് 80 രൂപ. ചിക്കന്‍ ബിരിയാണിക്ക് 100 രൂപയും.

വില വര്‍ദ്ധന 24 മുതല്‍ നിലവില്‍ വന്നു. അതേസമയം ഐ.ആര്‍.സി.ടി.സി നേരിട്ട് നടത്തുന്ന റസ്റ്റോറന്റുകളിലെ വില നിരക്കില്‍ മാറ്റമില്ല. ചായ,കാപ്പി എന്നിവയുടെ വില കൂട്ടിയിട്ടില്ലെന്നും സ്റ്റാറ്റിക് സ്റ്റാളുകളിലെ വില 2013ലാണ് ഇതിനു മുമ്ബ് വര്‍ദ്ധിപ്പിച്ചതെന്നും റെയില്‍വേ അറിയിച്ചു. വിപണിയിലെ വിലനിലവാരവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറെ കുറവാണ് സ്റ്റാറ്റിക് സ്റ്റാളുകളിലെ വില. ഇത്തരം സ്റ്റാളുകളില്‍ റെയില്‍വേ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വലിപ്പത്തിലും വിലയിലും നിലവാരത്തിലും ഭക്ഷണം നല്‍കണമെന്നും ലിസ്റ്റിലില്ലാത്ത ഒരു ഭക്ഷ്യവസ്തുവും വില്‍ക്കരുതെന്നും വ്യവസ്ഥയുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img