Thursday, March 30, 2023

ഇനി യാത്രക്കാര്‍ക്ക് നന്നായി ഉറങ്ങാം; രാത്രി നിയമങ്ങള്‍ കര്‍ശനമാക്കി റെയില്‍വേ

രാത്രി യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മറ്റ് യാത്രക്കാരുടെ ഉറക്കത്തെ ശല്യപ്പെടുത്താതിരിക്കാനാണ് ഓരോ യാത്രക്കാരനുമായി റെയില്‍വേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്.

റെയില്‍വേ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, അതത് സീറ്റുകളിലോ കമ്ബാര്‍ട്ടുമെന്റുകളിലോ കോച്ചുകളിലോ ഉള്ള യാത്രക്കാര്‍ക്ക് ഇയര്‍ഫോണില്ലാതെ ഉയര്‍ന്ന ശബ്ദത്തില്‍ മൊബൈലില്‍ സംസാരിക്കാനോ ഉച്ചത്തിലോ സംഗീതം കേള്‍ക്കാനോ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

റെയില്‍വേ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

1. സീറ്റിലോ കമ്ബാര്‍ട്ടുമെന്റിലോ കോച്ചിലോ ഇരിക്കുന്ന ഒരു യാത്രക്കാരനും ഉച്ചത്തില്‍ മൊബൈലില്‍ സംസാരിക്കാന്‍ പാടില്ല

2. ഒരു യാത്രക്കാരനും ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍ക്കാന്‍ പാടില്ല.

3. രാത്രി 10 മണിക്ക് ശേഷം ആവശ്യമില്ലാതെ ലൈറ്റുകള്‍ ഓണ്‍ ആക്കാന്‍ പാടില്ല

പുതിയ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിനുകളില്‍ പൊതു മര്യാദകള്‍ പാലിക്കാനും സഹയാത്രികര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ഉടനടി ഇടപെടാനും ഓണ്‍-ബോര്‍ഡ് ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍), കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, പുകവലി, മദ്യപാനം, തീവണ്ടി കമ്ബാര്‍ട്ടുമെന്റുകളില്‍ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവര്‍ത്തനവും അനുവദനീയമല്ല, കത്തുന്ന വസ്തുക്കളെ കൊണ്ടുപോകുന്നത് ഇന്ത്യന്‍ റെയില്‍വേ നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img