തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ അനുനയിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നീക്കം കമ്ബനിയുടെ വിമാനത്തില്‍ കയറില്ലെന്ന തീരുമാനം പിന്‍വലിക്കണണമെന്ന് വിമാനക്കമ്ബനിആവശ്യപ്പെട്ടതായി ഇ പി ജയരാജന്‍ വ്യക്തമാക്കി.
ഫോണിലൂടെയാണ് ഇക്കാര്യം ഇന്‍ഡിഗോ ആവശ്യപ്പെട്ടത്. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന് ഇ പി മറുപടി നല്‍കി. ഉന്നത ഉദ്യാഗസ്ഥ ഫോണില്‍ വിളിച്ചെന്ന് ജയരാജന്‍ പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 13ന് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇന്‍ഡിഗോ ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇ പി രംഗത്തെത്തിയിരുന്നു. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്ബനിയായ ഇന്‍ഡിഗോയില്‍ താനും തന്റെ കുടുംബവും ഇനിമുതല്‍ യാത്ര ചെയ്യില്ലെന്നായിരുന്നു ദൃഢപ്രതിജ്ഞയെടുത്തെന്നായിരുന്നു ഇ പി പറഞ്ഞത്.
തുടര്‍ന്ന്, ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ച് ക്ഷാമപണം നടത്തിയെന്നും ജയരാജന്‍ പറഞ്ഞു. ട്രെയിനിലായിരുന്നു ജയരാജന്റെ തുടര്‍ന്നുള്ള യാത്രകള്‍. സാമ്ബത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാല്‍ ട്രെയിനില്‍ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.