കൂടുതല്‍ കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയാണെന്ന് ബിസിസിഐ.

കൂടുതല്‍ കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയാണെന്ന് ബിസിസിഐ. ഇന്ന് മുംബൈ ഇന്ത്യന്‍സുമായി കളിക്കേണ്ടിയിരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിലെ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി ക്യാപിറ്റല്‍സിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ അടിയന്തിരമായി തീരുമാനമെടുത്തത്.

ഐപിഎല്‍ ടീമുകളില്‍ കൊവിഡ് ആശങ്ക പടരുന്നതിനിടെ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീല്‍, ബ്രാബോണ്‍ സ്റ്റേഡിയങ്ങളില്‍ മാത്രമായി നടത്താന്‍ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ താരങ്ങള്‍ കൊവിഡ് ബാധിതരായതോടെ ടൂര്‍ണമെന്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ അടിയന്തിര യോ​ഗം ചേര്‍ന്ന് തിരുമാനിക്കുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക