സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, മൾട്ടിടാസ്കിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണയിച്ചു.6 ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 9 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, മൾട്ടിടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലായി 6 ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്- 1
മൾട്ടിടാസ്കിംഗ് സ്റ്റാഫ്- 5
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, മൾട്ടിടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് Rs.18,900 രൂപ മുതൽ 25,000 രൂപ വരെ മാസ ശമ്പളം ലഭിക്കും.കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
വിദ്യാഭ്യാസ യോഗ്യത:
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ഒപ്പം കമ്പ്യൂട്ടർ പ്രാവീണ്യംവും വേണം.
Experience :
ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ വൈദഗ്ദ്ധ്യം (ഹിന്ദിയിലെ ആശയവിനിമയ വൈദഗ്ദ്ധ്യം ഒരു അധിക നേട്ടമായിരിക്കും)
വിവിധ ക്ലയന്റുകളെ/ പങ്കാളികളെ കൈകാര്യം ചെയ്യുന്നതിൽ പരിചയം.
മൾട്ടിടാസ്കിംഗ് സ്റ്റാഫ്
പ്ലസ് ടു , അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം
Experience : മൾട്ടിടാസ്‌കിംഗിലെ ഏതൊരു അനുഭവവും പ്രയോജനം നൽകും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.