ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ് പാർട്ടി എൽഡിഎഫിൽ

കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ജോസ് കെ മാണി ആണ് പാർട്ടിയുടെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

രാവിലെ പാർട്ടി നേതാക്കൾ കെ എം മാണിയുടെ സ്മൃതി മണ്ഡപത്തിൽ എത്തി പ്രാർത്ഥന നടത്തി.

തുടർന്ന് പാർലമെൻ്ററി പാർട്ടി യോഗം ചേർന്ന് ഇടത് മുന്നണി പ്രവേശനത്തിന് അനുമതി നൽകിയ ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.

മാണി സാറിനെയും തന്നേയും പാർട്ടി നേതാക്കളേയും യുഡിഎഫ് അപമാനിച്ചു എന്ന് ജോസ് കെ മാണി പറഞ്ഞു.

ഒരു പഞ്ചായത്തിൻ്റെ പേരിൽ യുഡിഎഫിൽ നിന്നും പുറത്താക്കി. പല ആവശ്യപ്പെട്ടിട്ടും ചർച്ച ചെയ്യാൻ തയ്യാറായില്ല.

പാല ഉപതെരഞ്ഞെടുപ്പിൽ തങ്ങളെ ചതിച്ചു. നിയമസഭക്ക് അകത്തും അപമാനിച്ചു.

മാണിസാറിന് വീട് മ്യൂസിയം ആക്കണമെന്ന് ആവശ്യപ്പെട്ടു. കോട്ടയം ലോക്സഭാ സീറ്റിനും അവകാശം ഉന്നയിച്ചു.
ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി യുഡിഎഫിനൊപ്പം ഇല്ലായെന്ന് ജോസ് കെ മാണി പറഞ്ഞു.

മതേതര വിശ്വാസം കാത്തു സൂക്ഷിക്കുവാൻ ഇടതുമുന്നണിക്ക് സാധിച്ചു.

ഇടതുപക്ഷ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക