കൊല്ലം പുസ്തകോത്സവത്തിൽ തരംഗമായി ‘കാ ജ സം സ’.

ചെറുകിട പ്രസാധകരുടെ പുസ്തകങ്ങൾ വിറ്റുപോകാൻ ബുദ്ധിമുട്ടുന്ന ഇക്കാലത്ത് സുജിലി പബ്ലിക്കേഷൻസിന്റെ ‘കാ ജ സം സ’ എന്ന പുസ്തകത്തിന് മികച്ച വില്പന . അനു പി ഇടവ എന്ന പുതുമുഖ എഴുത്തുകാരന്റെ പത്ത് കഥകളുടെ സമാഹാരമാണ് ‘കാ ജ സം സ ‘ .  ലൈബ്രറി കൗൺസിലിന്റെ കൊല്ലം പുസ്തകോത്സവത്തിൽ മൂന്ന് ദിവസം കൊണ്ട് തന്നെ പുസ്തകത്തിന്റെ കോപ്പികൾ വിറ്റുതീർന്നു . ചാത്തന്നൂർ (കൊല്ലം) ആസ്ഥാനമായ പ്രസാധകരായ സുജിലിയാണ് പ്രസാധകർ .

2019 ൽ ഡി സി ബുക്സ് തസ്രാക്കിൽ വച്ച് നടത്തിയ നോവൽ ക്യാംപിൽ പങ്കെടുത്ത എഴുത്തുകാരനാണ് അനു പി ഇടവ . അതിന്റെ തുടർച്ചയായി  നടത്തിയ ‘കഥയമമ’ എന്ന പരിപാടിയിലും പങ്കെടുത്തു . ബെന്യാമിനും 12 യുവ എഴുത്തുകാരും ചേർന്ന് രചിച്ച ‘പുഴമീനുകളെ കൊല്ലുന്ന വിധം’ എന്ന നോവലിൽ അനു പി ഇടവ എഴുതിയിട്ടുണ്ട് . ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘എന്ന് സ്വന്തം’ എന്ന പുസ്തകത്തിലും എഴുതി . മാതൃഭൂമി ബാലപംക്തിയിലൂടെയാണ് എഴുത്തിലേക്ക് വന്നത് . ‘കാ ജ സം സ ‘ ആദ്യ സമാഹാരമാണ്

നാട്ടിൻ പുറത്തെ ജീവിതാനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ കഥകളാണ് ‘കാ ജ സം സ’ യിൽ ഉള്ളത് . കാട്ടുവിള ജല സംരക്ഷണ സമിതി എന്നതിന്റെ ചുരുക്കപ്പേരാണ് ‘ കാ ജ സം സ ‘. ഗ്രാമീണ ജീവിതത്തിൽ പകയും അസൂയയും എങ്ങനെ തലമുറകളിലൂടെ പകരുന്നു എന്ന് ഈ കഥ കാണിച്ചു തരുന്നു . സാധാരണ വായനക്കാരന്റെ മുഖത്തു നോക്കി കഥ പറയുന്ന ഒരു ശൈലിയാണ് എഴുത്തുകാരന്റെ പ്രത്യേകത .

9446520682 എന്ന നമ്പരിൽ (തിങ്കൾ – ശനി : 9 am – 6 pm) ബന്ധപ്പെട്ടാൽ വായനക്കാർക്ക് പുസ്തകം ലഭ്യമാകും . കാ ജ സം സ യുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും ഉടൻ തന്നെ രണ്ടാം പതിപ്പ് ഇറക്കാൻ സാധിക്കുമെന്നും സുജിലി പബ്ലിക്കേഷൻസ് എം ഡിയും പച്ച മലയാളം മാസികയുടെ മുഖ്യ പത്രാധിപരുമായ സജി എസ് പറഞ്ഞു .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക