ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട, ചെങ്ങന്നൂർ സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ

ബാംഗ്ലൂരിൽ നിന്ന് ചെങ്ങന്നൂരിലേയ്ക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 24.56 കിലോഗ്രാം കഞ്ചാവ് പിടികൂടി. പാതിരപ്പള്ളി പെട്രോൾ പമ്പിന് സമീപം വച്ച് നോർത്ത് പോലീസാണ് കഞ്ചാവ് പിടികൂടിയത്. ചെങ്ങന്നൂർ സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിലായി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് എസ്.ഐ ടോൾസൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ചെങ്ങന്നൂർ മുളക്കുഴ കാരക്കാട്ട് ഉല്ലാസ് ഭവനത്തിൽ അനന്തു(24),തിട്ടമേൽ അർച്ചന ഭവനിൽ കെ പി അരുൺ(24), മുളക്കുഴ കുന്നത്ത് പുരയിടം രാഹുൽ(കണ്ണൻ-27) എന്നിവരാണ് പിടിയിലായത്. 11 പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക