Friday, March 31, 2023

മസാജിങ്ങിന്റെ മറവില്‍ ലഹരിവില്‍പ്പന; യുവതി അറസ്റ്റില്‍

മസാജിങ് സെന്ററിന്റെ മറവില്‍ ലഹരി ഇടപാട് നടത്തിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ശില്‍പ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ലഹരി വില്‍പനയ്ക്കിടെ അറസ്റ്റിലായ യുവാക്കളുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ശില്‍പ അറസ്റ്റിലായത്. അഞ്ച് ദിവസത്തെ നിരീക്ഷണത്തിനുശേഷമാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടുന്നത്. ഒരാഴ്ച മുന്‍പാണ് 11.70 ഗ്രാം എംഡിഎംഎയുമായി കുനിശ്ശേരി സ്വദേശി അഞ്ചല്‍, മഞ്ഞളൂര്‍ സ്വദേശി മിഥുന്‍ എന്നിവര്‍ പിടിയിലാവുന്നത്. ആവശ്യക്കാരന് ലഹരി കൈമാറാന്‍ കാത്തുനിന്ന യുവാക്കളെ പൊലീസ് കൃത്യമായി നിരീക്ഷിച്ച്‌ കുടുക്കുകയായിരുന്നു. ഇവരുടെ ഫോണില്‍നിന്നാണ് ശില്‍പയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ലഹരി ആവശ്യപ്പെട്ടുള്ള വാട്സാപ് സന്ദേശങ്ങളും ഫോണ്‍ കോള്‍ രേഖകളും പൊലീസ് ശേഖരിച്ചു.വിവിധ ജില്ലകളിലെ മസാജിങ് സെന്ററുകളില്‍ ശില്‍പ ജോലി ചെയ്തിട്ടുണ്ട്. ഈ സമയത്ത് പരിചയപ്പെട്ട യുവാക്കളില്‍ നിന്നാണ് ശില്‍പ ലഹരി വില്‍പനയുടെ സാധ്യത മനസിലാക്കിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മസാജിങ് സെന്ററുകളെ പതിവായി ലഹരി കൈമാറ്റ ഇടങ്ങളായി മാറ്റിയിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഫോണ്‍ വഴി പതിവ് ഇടപാടുകാരില്‍ നിന്നാണ് ലഹരി വാങ്ങിയിരുന്നത്. സംഘത്തില്‍ കൂടുതല്‍ യുവാക്കളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img