റോഡ് മുറിച്ചു കടക്കുന്നതിനിടെ അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷുപ്പെട്ട് യുവാവ്.
കണ്ണൂര്‍ പള്ളിച്ചല്‍ ബസ് സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു യുവാവ്. റോഡിന്റെ പകുതി എത്തിയ യുവാവിന്റെ നേരെ മിനി ലോറി പാഞ്ഞ് അടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി വാഹനം മുന്നില്‍ കണ്ട യുവാവ് ഓടി മാറാന്‍ ശ്രമിച്ചു. വണ്ടി ബ്രേക്ക് പിടിച്ചതോടെ വാഹനത്തിലുണ്ടായിരുന്ന നീളന്‍ സ്റ്റാല്‍ പൈപ്പുകള്‍ യുവാവിന്റെ മുന്നിലേക്ക് പതിച്ചു. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. വാഹനം ശരീരത്തിലിടിച്ച് റോഡ് സൈഡിലേക്ക് വീണു പോയെങ്കിലും കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.എഴുന്നേറ്റു വന്ന് വണ്ടിയുടെ ഡ്രൈവറോട് യുവാവ് ദേഷ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. കോഴിക്കോട് സ്വദേശിയാണ് ഈ യുവാവെന്നാണ് പ്രാഥമിക വിവരം.