Tuesday, September 26, 2023

കണ്ണൂരില്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വാഹനം കത്തിച്ചത് കാപ്പ കേസ് പ്രതി തന്നെ; പിടികൂടിയത് ഏറെ പണിപ്പെട്ട്, രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ട കാപ്പ കേസ് പ്രതി ചാണ്ടി ഷമീമിനെ പൊലീസ് പിടികൂടി.

രാവിലെ മുതല്‍ ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. ഉഴാദിയില്‍ നിന്നാണ് ഷമീമിനെ ബലം പ്രയോഗിച്ച്‌ പിടികൂടിയത്. ഇതിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇയാള്‍ വളപട്ടണം സ്റ്റേഷനില്‍ കടന്ന് അഞ്ച് വാഹനങ്ങള്‍ക്ക് തീയിട്ടത്. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവ‌യാണ് തീപിടിച്ച്‌ നശിച്ചത്. വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. തളിപ്പറമ്ബ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെയാണ് തീ അണച്ചത്.

ചാണ്ടി ഷമീം തിങ്കളാഴ്ച പൊലീസ് സ്‌റ്റേഷനിലെത്തി ബഹളംവച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെ തുടര്‍ന്നായിരുന്നു ബഹളം വയ്‌ക്കുകയും ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌തത്. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്നാണ് പൊലീസിന് നേരത്തേ സംശയമുണ്ടായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img