Thursday, March 30, 2023

കളിപ്പാട്ടം കൊണ്ടുവന്ന പെട്ടിയില്‍ തേച്ചുപിടിപ്പിച്ച്‌ കടത്താല്‍ ശ്രമിച്ചത് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ മൂന്നുപേരെ കസ്റ്റംസ് പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നുപേരെ കസ്റ്റംസ് പിടികൂടി.

പാലക്കാട് കൂടല്ലൂര്‍ സ്വദേശി ഷറഫുദ്ദീന്‍, മലപ്പുറം നിലമ്ബൂര്‍ സ്വദേശി നിഷാജ്, കാസര്‍കോട് എരുതുംകടവ് സ്വദേശി മുഹമ്മദ് അഷ്റഫ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായാണ് ഇവരെ പിടികൂടിയത്. 2.2 കിലോഗ്രാം സ്വര്‍ണമാണ് മൂന്നുപേരില്‍ നിന്നുമായി പിടിച്ചെടുത്തത്. 1015 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഷറഫുദീനില്‍ നിന്ന് മാത്രം പിടികൂടിയത്. ക്യാപ്സ്യൂളുകളായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കുട്ടികളുടെ കളിപ്പാട്ടം കൊണ്ടുവന്ന കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ തേച്ചുപിടിപ്പിച്ചാണ് അഷ്റഫ് സ്വര്‍ണം എത്തിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img