കാസര്‍ഗോഡ്: വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പില്‍ നിന്ന് അബദ്ധത്തില്‍ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ് യുവതി മരിച്ചു.
ബാര അടുക്കത്തുബയല്‍ കലാനിലയത്തിലെ കെ. രത്നാകരന്‍ നായരുടെ മകള്‍ പി. രശ്മിയാണ് (23) മരിച്ചത്. ജനുവരി 21നാണ് അപകടം. ഗുരതരമായി പൊള്ളലേറ്റ് രശ്മി വ്യാഴ്ച രാവിലെയാണ് മരിച്ചത്.
അമ്മാവന്‍റെ വീട്ടില്‍ വെച്ചാണ് രശ്മിക്ക് പൊള്ളലേറ്റത്. മണ്ണെണ്ണ അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ പിന്നില്‍ നിന്നും വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പൊയിനാച്ചി ടൗണിലെ ഓണ്‍ലൈന്‍ സേവനകേന്ദ്രത്തില്‍ ജീവനക്കാരിയായിരുന്നു രശ്മി. ചട്ടഞ്ചാല്‍ ത്രയം കലാകേന്ദ്രത്തില്‍ നൃത്തവിദ്യാര്‍ഥിയായിരുന്ന രശ്മി വിവിധ നൃത്തപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഈ മാസം രശ്മിയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. അതിനിടയിലാണ് ദാരുണമായ മരണം സംഭവിച്ചത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.