Thursday, March 30, 2023

ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു; മോദിക്ക് നന്ദി പറഞ്ഞ് താരം

നടിയും ബിജെപി ദേശീയ നിര്‍വാഹണ സമിതി അംഗവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. മൂന്ന് വര്‍ഷമാണ് കാലാവധി.

നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളില്‍ ഒരാളാണ് ഖുശ്ബു. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ വിജ്ഞാപനം ട്വിറ്ററില്‍ പങ്കുവച്ച്‌ ഖുശ്ബു പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ നിന്നുള്ള മമത കുമാരി, മേഘാലയയില്‍ നിന്നുള്ള ഡെലിന ഖോങ്‌ദുപ് എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് രണ്ടുപേര്‍. ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയും ഖുഷ്ബുവിനെ അഭിനന്ദിച്ച്‌ ട്വീറ്റ് ചെയ്തു. വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഖുശ്ബു നിരന്തരം നടത്തിയ പോരാട്ടത്തിന് ലഭിച്ച അംഗീകാരമാണെന്നാണ് അണ്ണാമലൈ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img