വ്യാജവിലാസത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തെ കിടങ്ങൂർ പോലീസ് പിടികൂടി

ഉരച്ചു നോക്കിയാലും സ്വർണ്ണപണിക്കാർക്കു പോലും തിരിച്ചറിയുവാൻ കഴിയാത്ത വിധം വൈദഗ്ധ്യത്തോടുകൂടി മുക്കുപണ്ടം നിർമ്മിച്ച് കിടങ്ങൂരുള്ള സ്വകാര്യപണമിടപാടു സ്ഥാപനത്തിൽ പണയം വച്ച് 70000/- രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്.

ഈരാറ്റുപേട്ടക്കാരായ പൂഞ്ഞാർ കരോട്ട് വീട്ടിൽ മുഹമ്മദ് ഷിജാസ് (20),പൂഞ്ഞാർ വെള്ളാപ്പള്ളിയിൽ വീട്ടിൽ മുഹമ്മദ് റാഫി (21), നടയ്ക്കൽ വലിയവീട്ടിൽ മുഹമ്മദ് ഷാഫി (20) എന്നിവരാണ് പ്രതികൾ. അന്വേഷണവേളയിൽ പോലീസിന്റെ ശ്രദ്ധ തിരിക്കുന്നതിനായി പ്രതികൾ “ദൃശ്യം” സിനിമ സ്റ്റൈലിൽ പ്രതിയുടെ സിം കാർഡ് മറ്റൊരു മൊബൈലിലിട്ട് നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റി വിട്ട് പോലീസിന്റെ അന്വേഷണത്തെ വഴി തിരിച്ചു വിടുവാൻ ശ്രമിച്ചു. എന്നാൽ പോലീസ് പഴുതടച്ച് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. കാക്കനാട് ഉള്ള ഒളിസങ്കേതത്തിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരെ കിടങ്ങൂർ പോലീസ് സ്റ്റേഷനിൽ 2 കേസും, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ഒരു കേസും , എരുമേലി പോലീസ് സ്റ്റേഷനിൽ പോലീസ് സ്റ്റേഷനിൽ ഒരു കേസും, തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു കേസും സമാനമായ രീതിയിലുള്ള കുറ്റകൃത്യത്തിനു നിലവിലുണ്ട്. കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പ്രതികൾ വ്യാജ രേഖ നിർമ്മിച്ചു നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായ് സംശയിക്കുന്നുണ്ടെന്ന് കിടങ്ങൂർ പോലീസ് ഇൻസ്പെക്ടർ സിബി തോമസ് പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക