Thursday, March 30, 2023

പ്ലാസ്റ്റര്‍ ഇട്ടത് ഓര്‍ത്തോ ഡോക്ടര്‍ പറഞ്ഞിട്ട്; കൈയിലെ പൊട്ടല്‍ വ്യാജമെന്ന തരത്തില്‍ പ്രചാരണം; സച്ചിന്‍ ദേവിനെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി കെകെ രമ

തിരുവനന്തപുരം: കെഎം സച്ചിന്‍ദേവ് എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി കെകെ രമ എംഎല്‍എ.

നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കെകെ രമ പരാതി നല്‍കിയത്.

നിയമസഭയിലെ സംഘര്‍ഷത്തിന് ശേഷം തിരുവനനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കൈക്ക് പ്ലാസ്റ്റര്‍ ഇട്ടത്. അതിന്റെ പേരില്‍ തിനിക്ക് എതിരെ പല സ്ഥലങ്ങളില്‍ നിന്ന എടുത്ത ചിത്രങ്ങള്‍ സഹിതം വ്യാജപ്രചാരണം നടക്കുകയാണ്. അതിന് ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവ് നേതൃത്വം നല്‍കുന്നു. എന്താണ് തനിക്ക് പറ്റിയതെന്ന് പോലും ചോദിക്കാതെ സാമൂഹികമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു.

അന്ന് നിയമസഭയിലുണ്ടായ സംഭവത്തെ തെറ്റായി വളച്ചൊടിക്കുകയാണ് സച്ചിന്‍ ദേവ് ചെയ്തതത്. ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വസ്യതയെ തകര്‍ക്കാനാണ് ബാലുശേരി എംഎല്‍എയുടെ പ്രവൃത്തി എന്നും കെകെ രമ പരാതിയില്‍ പറയുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img