ഒളിച്ചോടി‌യ കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി, വിവാഹിതനായ നിസാറും ഭര്‍ത്തൃമതിയായ റിന്‍സിയും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ്.

കോഴിക്കോട്: ഒളിച്ചോടി‌യ കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ കാണാതായ നാല് വയസുള്ള കുഞ്ഞിന്റെ അമ്മ കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സെപ്റ്റംബര്‍ 24നാണ് കുറുവങ്ങാട്ടെ ഇന്‍ഡസ്ട്രീയല്‍ വര്‍ക്കറായ പ്രസാദിന്‍്റെ ഭാര്യ റിന്‍സിയെയും നാല് വയസുള്ള കുട്ടിയെയും കാണാതായത്. പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ 10ന് റിന്‍സിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൊയിലാണ്ടി പൊലീസ് ചാര്‍ജ് ചെയ്ത മിസ്സിങ്ങ് കേസിലെ റിന്‍സിയാണെന്ന് വ്യക്തമാകുന്നത്.

തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് 11ന് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നു കാമുകന്‍ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിന്‍സി. ചൈല്‍ഡ് ലൈനിലാക്കി കുട്ടിയെ ഭര്‍ത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു.

പിന്നാലെയാണ് റിന്‍സിയെയും നിസാറിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹിതനായ നിസാറും ഭര്‍ത്തൃമതിയായ റിന്‍സിയും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ്. റിയാസിനെതിരെ പാലക്കാട് കഞ്ചാവ് കേസ് നിലവിലുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക