പോലീസ് യൂണിഫോമില്‍ വനിതാ എസ്‌ഐ നടത്തിയ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമാകുന്നു.

കോഴിക്കോട്: പോലീസ് യൂണിഫോമില്‍ വനിതാ എസ്‌ഐ നടത്തിയ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമാകുന്നു. കോഴിക്കോട് ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് നടത്തിയസേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് നടത്തിയത്. ചിത്രങ്ങള്‍ പോലീസ് സേനയ്‌ക്ക് ആകെ നാണക്കേടായിരിക്കുകയാണ്. സംഭവത്തിനെതിരെ പോലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമായി.

പോലീസുകാര്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ടിപി സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ വ്യക്തിപരമായ അക്കൗണ്ടില്‍ ഔദ്യോഗിക മേല്‍വിലാസം, വേഷം തുടങ്ങിയ ഉപയോഗിച്ച്‌ ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക