തിരുവമ്ബാടിയില്‍ 12 വയസ്സുകാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു.

കോഴിക്കോട്: തിരുവമ്ബാടിയില്‍ 12 വയസ്സുകാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. വനപാലകര്‍ എത്തിയാണ് പന്നിയെ വെടിവച്ചത്.

സമീപത്തെ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു പന്നി.

തിരുവമ്ബാടി ചേപ്പിലങ്ങോട് ആണ് ബാലനെ കാട്ടുപന്നി ആക്രമിച്ചത്.സൈക്കിളില്‍ പോവുമ്ബോളായിരുന്നു കുട്ടി പന്നിയുടെ ഇടിയേറ്റു വീണത്.

കുട്ടിയുടെ ഇരു കാലുകളിലും തേറ്റ കൊണ്ട് കുത്തേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക