കോൺഗ്രസ് ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും: ധർമ്മജൻ ബോൾഗാട്ടി

കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടി. ഇതുവരെ ആരും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും.കോഴിക്കോട് ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പേരാണ് ഉയർന്നു വന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധർമ്മജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽ ക്യാമ്പ് ചെയ്ത് കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കുകയാണ്. യുഡിഎഫ് നേതാക്കളാരും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ഇടതിന് വേണ്ടി കളത്തിലിറങ്ങിയ പുരുഷന്‍ കടലുണ്ടി കഴിഞ്ഞ തവണ ജയിച്ചത്. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച പുരുഷന്‍ കടലുണ്ടിക്ക് ഇത്തവണ മാറി നില്‍ക്കേണ്ടി വരുമെന്നാണ് സൂചന.മുസ്‌ലിംലീഗിലെ യുസി രാമനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലം ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബാലുശ്ശേരിക്ക് പകരം ജില്ലയില്‍ മറ്റൊരു സീറ്റ് ലീഗിന് നല്‍കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക