നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

ചവറയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

ചവറ തോട്ടിനു വടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംലാലിനെയാണ് (25) ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയാണ് അറസ്റ്റ്. 22 കാരിയായ സ്വീതിശ്രീയെ 12 നു രാവിലെയാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

വീട്ടില്‍ നിന്ന് ഇറങ്ങി വന്ന് വിവാഹം കഴിച്ചു

ഭര്‍ത്താവ് ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനമെന്നു പൊലീസ് പറയുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്നു സ്വാതി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന് വിവാഹം കഴിക്കുന്നത്. ആദ്യ നാളുകളില്‍ത്തന്നെ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നുവെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാന്‍ ആവാത്ത മാനസികാവസ്ഥയിലായിരുന്നു യുവതി. ഭര്‍ത്താവിനു വഴിവിട്ട ബന്ധങ്ങള്‍ ഉള്ളതായി മൊബൈല്‍ ഫോണില്‍ നിന്നും മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നും പൊലീസ് പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക