കടയ്ക്കലിൽ പാഴ്സൽ വാങ്ങി ബൈക്കിന് പിന്നിലിരുന്ന് യാതചെയ്ത യുവാവിന്റെ കൈയ്യ് കടയ്ക്കൽ സിഐ ചൂരലിന് അടിച്ചു പൊട്ടിച്ചതായി പരാതി.

കടയ്ക്കലിൽ പാഴ്സൽ വാങ്ങി ബൈക്കിന് പിന്നിലിരുന്ന് യാതചെയ്ത യുവാവിന്റെ കൈയ്യ് കടയ്ക്കൽ സിഐ ചൂരലിന് അടിച്ചു പൊട്ടിച്ചതായി പരാതി.
കൊല്ലം കടയ്ക്കൽ പളളിമുക്ക് സ്വദേശി അസീമിന്റെ കൈയ്യാണ് സിഐ ഗിരിലാലിന്റെ ചൂരൽപ്രയോഗത്തിൽ മുറിവേറ്റത്.അസീം കടയ്ക്കൽ താലുകാശുപത്രിയിൽ ചീകിൽസ തേടി വൈകുന്നേ ഏഴരമണിയോടെ മുക്കുന്നം ജംഗ്ഷനിലുളള ഹോട്ടലിൽ നിന്നും ആഹാര പാഴ്സൽ വാങ്ങി അനുജന്റെ ഇരുചക്രവാഹനത്തിന് പിന്നിൽ ഇരുന്ന് അനുജൻ ബൈക്ക് മുന്നോട്ട് എടുക്കവെ അവിടെ എത്തിയ സിഐ വാഹനത്തിൽ നിന്നും ചാടിയിറങ്ങി അസംഭ്യ പറഞ്ഞു ചൂരലിന് അടിച്ചെന്നാണ് അസിം പറയുന്നത്.

തുടർന്ന് അസിം കടയ്ക്കൽ താലുകാശുപത്രിയിലെത്തി ചീകിൽസ തേടി. അസിമിന്റെ കൈയ്യ് മുട്ടിനുമുകമ്പിലായി മുറിവ് ഏറ്റിട്ടുണ്ട്.അകാരണമായി തന്നെ മർദ്ദിച്ച സീഐ ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള ഒരുകത്തിലാണ് അസിം.
എന്നാൽ നിരവതി ദിവസങ്ങളായി ഈ പ്രദേശത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ നിരവധി ആൾക്കാർ റോഡിൽ ഇറങ്ങി ചുറ്റുന്നതായും അവരെ വിരട്ടി ഓടിക്കുക മാത്രം ആണ് ചെയ്തതെന്ന് സി ഐ ഗിരിലാൽ പറയുന്നു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക