പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരന്‍ മരിച്ചു.

കൊല്ലം: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരന്‍ മരിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം.

പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ഫൈസലാണു മരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ കുട്ടിക്ക് നായയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയോ പോകുകയോ പ്രതിരോധ കുത്തിവെപ്പെടുക്കുകയോ ചെയ്തിരുന്നില്ല. രോ​ഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ ഒരാഴ്ച മുമ്ബാണ് തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയോടെ കുട്ടി മരണത്തിന് കീഴടങ്ങി. നായയുടെ കടിയേറ്റ കുട്ടിയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മുത്തച്ഛന്‍ ചെല്ലപ്പന്‍, മുത്തശ്ശി ലീല എന്നിവര്‍അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ചെല്ലപ്പനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. നാലാം ക്ലാസ് വിദ്യാര്‍ഥിയാണു മരിച്ച ഫൈസല്‍. ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിലാണ് പഠിക്കുന്നത്. അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക