5 വയസ്സുള്ള മകനെയും 20 പവൻ സ്വർണവുമായി നേഴ്‌സിങ് സൂപ്രണ്ട് ആംബുലൻസ് ഡ്രൈവറുടെ കൂടെ ഒളിച്ചോടി.

ഒളിച്ചോട്ടം ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്.അടുത്തിടെയാണ് പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടും ആബംുലന്‍സ് ഡ്രൈവറും മുങ്ങിയത്.ഇരുവരും ഒളിച്ചോടുകയായിരുന്നു.ഇരുവരും ചെന്നൈയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ സി ഐയും സംഘവും ചെന്നൈയില്‍ എത്തി.എന്നാല്‍ പോലീസ് എത്തുന്നു എന്ന വിവരം ലഭിച്ച കമിതാക്കള്‍ ചെന്നൈയില്‍ നിന്നും മംഗളൂരുവിലേക്ക് മുങ്ങി.ഇതോടെ അന്വേഷണ സംഘം പയ്യന്നൂരില്‍ തിരികെ എത്തി.

സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ ഇരുവരും മംഗളൂരുവിനടത്തുള്ള സൂറത്ത്കല്ലില്‍ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.കഴിഞ്ഞ മാസം നാലാം തീയതിയാണ് നഴ്‌സിങ് സൂപ്രണ്ടും ആംബുലന്‍സ് ഡ്രൈവറും ചേര്‍ന്ന് ഒളിച്ചോടിയത്.20 പവനോളം വരുന്ന ആഭരണങ്ങളും അഞ്ച് വയസ്സുള്ള മകനുമായാണ് നഴ്‌സിങ് സൂപ്രണ്ടായ 38കാരി ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഒപ്പം നാടുവിടുന്നത്.ഇവരെ കണ്ടെത്താനാണണ് പോലീസ് സംഘം ചെന്നൈയില്‍ എത്തിയത്.തമിഴ്‌നാട്ടിലെ ചിദംബരം അണ്ണാമലൈയില്‍ ഉള്ള എടിഎമ്മില്‍ നിന്നും യുവതിയുടെ അക്കൗണ്ടിലെ പണം പിന്‍വലിച്ചു എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.തുടര്‍ന്ന് അന്വേഷണ സംഘം അണ്ണാമലൈയില്‍ എത്തി.എന്നാല്‍ പിന്നീട് ചിദംബരത്തും ചെന്നൈയിലും വ്യാപക തിരച്ചില്‍ നടത്തിയിട്ടും കമിതാക്കളെ കണ്ടെത്താനായില്ല.പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇവര്‍ ചെന്നൈയില്‍ ഇല്ലെന്ന് വ്യക്തമായി.പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി.പ്രമോദ്,സിപിഒമാരായ രതീഷ്,ബിനിനീഷ് എന്നിവരടങ്ങിയ സംഘമാണ് ചെന്നൈയിലേക്ക് പോയിരുന്നത്.ആംബുലന്‍സ് ഡ്രൈവറുടെ സ്‌കോര്‍പ്പിയോ കാറിലാണ് കമിതാക്കള്‍ കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക