Thursday, March 30, 2023

പുകയിൽ മുങ്ങി ശ്വാസം മുട്ടുന്ന കൊച്ചിയിലെ 7 പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

കൊച്ചി: പുകയിൽ മുങ്ങി ശ്വാസം മുട്ടുന്ന കൊച്ചിയിലെ 7 പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവധിയെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. അങ്കണവാടികൾ, കിന്റർ ഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ആറാം തീയതി തിങ്കളാഴ്ച അവധിയായിരിക്കുമെന്നാണ് കളക്ടർ അറിയിച്ചത്.
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും കളക്ടർ വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img