ഇരുപത്തേഴുകാരിയായ കണ്ണൂര്‍ സ്വദേശിനിയെ ദിവസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച്‌ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇരുപത്തേഴുകാരിയായ കണ്ണൂര്‍ സ്വദേശിനിയെ ദിവസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച്‌ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയില്‍ ആണ് ഇയാളെ പിടികൂടിയത്. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് തൃ​ശൂ​ര്‍ കി​രാ​ലൂ​രി​ല്‍​നി​ന്നാ​ണ്.

ഫോ​ണ്‍ ന​മ്ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോലീസ് ഇയാളെ പിടികൂടിയത് . മാര്‍ട്ടിനെ അന്വേഷണ സംഘം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാര്‍ട്ടിനെതിരെ കൊച്ചിയിലെ മറ്റൊരു യുവതികൂടി പരാതി നല്‍കിയിട്ടുണ്ട്. ജോ​സ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു മാര്‍ട്ടിന്‍.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക