വീട്ടില്‍ മക്കളെ തനിച്ചാക്കി പോകുമ്ബോള്‍ വാതില്‍ അടച്ച് അകത്തുതന്നെയിരിക്കണമെന്ന് അച്ഛനും അമ്മയുമൊക്കെ പറയാറുണ്ട്.
ഇങ്ങനെ അമ്മയും അച്ഛനും വീട്ടില്‍ നിന്നിറങ്ങിയതിനു പിന്നാലെ അടുക്കള വാതില്‍ പൂട്ടാന്‍ ചെന്ന അനഘ പക്ഷെ അപ്രതീക്ഷിതമായി ഒരു ഏറ്റുമുട്ടല്‍ നടത്തേണ്ടിവന്നു. വീടിനുള്ളില്‍ കയറി ആക്രമിക്കാനെത്തിയ ആളെ കരാട്ടെയും ധൈര്യവും കൊണ്ട് നേരിടുകയായിരുന്നു ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിനി.
തൃപ്പൂണിത്തുറയിലുള്ള പറപ്പിള്ളി റോഡ് ശ്രീനിലയത്തില്‍ അനഘയാണ് ആത്മധൈര്യത്തോടെ അക്രമിയോട് പൊരുതിയത്. രാവിലെ 7.30ന് അടുക്കള വാതില്‍ പൂട്ടാന്‍ ചെന്നപ്പോഴാണ് വാതിലിനു പിന്നില്‍ പതുങ്ങിയ അക്രമിയുടെ നിഴല്‍ അനഘ കണ്ടത്. ആദ്യമൊന്ന് പകച്ച അനഘയെ വീട്ടില്‍ നിന്നെടുത്ത കത്തിയുമായി അക്രമി നേരിട്ടു. രണ്ട് തവണ കഴുത്തനുനേരെ കത്തി വീശിയെങ്കിലും പിന്നോട്ടുമാറ് അനഘ രക്ഷപ്പെട്ടു. അക്രമിയെ കൈകൊണ്ട് തടയാന്‍ശ്രമിച്ചപ്പോള്‍ കൈയില്‍ മുറിവേറ്റു.
അക്രമി അനഘയുടെ വാ പൊത്തിപ്പിടിച്ച് ശ്വാസമുട്ടിച്ചപ്പോഴാണ് കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരി ഉണര്‍ന്നത്. പിന്നെ അക്രമിയുടെ അടിവയറിലേക്കു മുട്ടുകൊണ്ടു ചവിട്ടി അടുത്തുണ്ടായിരുന്ന തേങ്ങ എടുത്ത് അയാളുടെ തലയില്‍ അടുച്ചു. ഇതോടെ മതില്‍ ചാടി അക്രമി സ്ഥലം കാലിയാക്കി.
ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി രണ്ടു ദിവസമായി പരിസരപ്രദേശങ്ങളില്‍ കറങ്ങി നടക്കുന്നുണ്ടെന്നാണു വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.