Thursday, March 30, 2023

കൊച്ചിയില്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയില്‍ മീന്‍ പിടികൂടി, കൊണ്ടുവന്നത് രണ്ട് കണ്ടെയ്‌നറുകളില്‍

കൊച്ചി: ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയില്‍ മീന്‍ പിടികൂടി. എറണാകുളം മരടില്‍ രണ്ടു കണ്ടെയ്‌നര്‍ നിറയെ അഴുകിയ മത്സ്യം പിടികൂടിയത്.

ആദ്യത്തെ കണ്ടെയ്‌നറിലേത് പുഴുവരിച്ച നിലയിലും, രണ്ടാമത്തേതില്‍ ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നു മത്സ്യങ്ങള്‍. ആന്ധ്രാപ്രദേശില്‍ നിന്നാണ് കണ്ടെയ്‌നറുകള്‍ എത്തിയതെന്നാണ് സൂചന.

കണ്ടെയ്‌നറില്‍നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് മരട് നഗരസഭയിലേക്ക് വിളിച്ച്‌ വിവരം അറിയിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. മീന്‍ സൂക്ഷിച്ചിരുന്ന രണ്ടു വാഹനത്തിലും ഡ്രൈവര്‍മാരെയോ മറ്റ് ജീവനക്കാരെയോ ഉണ്ടായിരുന്നില്ല. തുറക്കാവുന്ന വിധത്തിലായിരുന്നു ഇവയുടെ വാതിലുകള്‍. അതിനാലാണ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെയ്‌നര്‍ തുറക്കാനും മീന്‍ പുറത്തെടുക്കാനും കഴിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവര്‍മാരെ കണ്ടെത്താനായില്ല. ഇവര്‍ സമീപത്തുതന്നെ ഉണ്ടെന്നാണ് നിഗമനം. ഇവരുടെ വസ്ത്രങ്ങള്‍ കണ്ടെയ്നറിന്റെ മുകളില്‍ അലക്കിവിരിച്ച നിലയിലാണ്. പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ സ്ഥലത്തുനിന്ന് മാറിനില്‍ക്കുകയാണെന്നാണ് കരുതുന്നത്‌

ആദ്യത്തെ കണ്ടെയ്‌നറിലെ മത്സ്യത്തിന്റെ സാമ്ബിള്‍ പരിശോധനയ്‌ക്കയച്ചു. രണ്ടാമത്തെ കണ്ടെയ്‌നറിലെ മീന്‍ ഉടന്‍ തന്നെ നശിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ ഫുഡ് ആന്‍ഡ് സേഫ്‌റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. നടപടികള്‍ സ്വീകരിച്ചു വരുന്നതായി പൊലീസും അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img