Thursday, March 30, 2023

കൊല്ലത്ത് ക്ഷേത്രം കുത്തിത്തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; അന്വേഷണം

കൊല്ലം: കൊല്ലത്ത് ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ചു. പുലിയില ഭഗവാന്‍ മുക്ക് തെക്കേടത്ത് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.

സംഭവത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയിലാണ് ക്ഷേത്രത്തില്‍ മോഷണമുണ്ടായത്. ശ്രീകോവിലിന്റെ കതക് തകര്‍ത്ത് അകത്തു കടന്ന കള്ളന്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണ മാലയും സ്വര്‍ണ്ണ പൊട്ടുമടക്കം രണ്ടു പവന്‍ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. ക്ഷേത്ര ഓഫീസ് കുത്തി തുറന്ന് മോഷ്ടാവ് പണവും കവര്‍ന്നു. രണ്ട് വര്‍ഷം മുന്‍പ് അമ്ബലപ്പറമ്ബില്‍ നിന്നും ചന്ദന മരം കള്ളന്മാര്‍ മുറിച്ച്‌ കടത്തിയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img