Wednesday, March 22, 2023

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; കോട്ടയത്ത് നിയന്ത്രണം വിട്ട ബസ് ചായക്കടയില്‍ ഇടിച്ചു കയറി

കോട്ടയം: ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍‌ന്ന് നിയന്ത്രണം വിട്ട ബസ് ചായക്കടയിലേക്ക് ഇടിച്ചുകയറി.

ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിറവം – കോട്ടയം റൂട്ടില്‍ ഓടുന്ന ജയ് മേരി ബസാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ ചായക്കട പൂര്‍ണമായും തകര്‍ന്നു. കടയില്‍ ആളില്ലാത്തത് ദുരന്തം ഒഴിവായി. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img