കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ വീട്ടില്‍ക്കയറി ആക്രമിച്ച യുവാവ് പിടിയില്‍. ചിങ്ങവനം പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടില്‍ സച്ചുമോനെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്.
വീട്ടമ്മയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് വിവരം.
ഇഷ്ടമല്ലെന്ന് പല തവണ പറഞ്ഞെങ്കിലും ഫോണിലൂടെയും ശല്യപ്പെടുത്തി. വീട്ടമ്മയുടെ ഭര്‍ത്താവിനെയും പ്രതി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്നാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. യുവാവിനെ കോടതിയില്‍ ഹാജരാക്കി.