കോട്ടയം: കൂട്ടുകാരുമൊത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജെറോം (19) ആണ് മരിച്ചത്. കോട്ടയം ഇമേജ് മൾട്ടിമീഡിയ ആനിമേഷൻ ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർത്ഥിയാണ്.
ഞായറാഴ്ച വൈകുന്നേരം 4നാണ് സംഭവം. ആർപ്പൂക്കര ആറാട്ടുകടവിൻ്റെ അടുത്ത് സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ജെറോമും സംഘവും. തുടർന്ന് സുഹൃത്തുക്കളുമായി കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. 11 പേരോളം ഒപ്പമുണ്ടായിരുന്നു. കുളിക്കുന്നതിനിടയിൽ ജറോം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ജറോമിനെ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.