Thursday, March 30, 2023

കുവൈറ്റില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തില്‍ മരിച്ചു; മരിച്ചത് കോട്ടയം സ്വദേശിനി

കുവൈറ്റില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്.

കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നഴ്‌സ്സായിരുന്നു ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ അവധിയ്ക്കായി ജസ്റ്റിറോസ് കുടുംബസമേതം നാട്ടില്‍ എത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ചങ്ങനാശേരി ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. തെങ്ങണ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. കാറിന്റെ ഇടതുവശത്ത് ഇരുന്ന ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്ബില്‍ ജെസിന്‍ (Hyundai-കുവൈത്ത് ). മക്കള്‍ ജോവാന്‍, ജോനാ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img