തേനി: കാര്‍ ചരക്ക് ലോറിയില്‍ ഇടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുതരപരിക്ക് പറ്റിയ ഒരാളെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നും വന്ന ലോറിയുടെ മുന്‍വശത്തേക്ക് കോട്ടയം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയില്‍ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഇടിയുടെ ആഘാതത്തില്‍ കാര്‍പൂര്‍ണമായും തകര്‍ന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഹനത്തില്‍ നിന്ന് ലഭിച്ച ആനന്ദ് എന്ന പേരിലുള്ള ലൈസന്‍സിന്റെ അഡ്രസ് പ്രകാരം ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചു.
ബന്ധുക്കള്‍ എത്തിയാല്‍ മാത്രമേ ആളുകളുടെ പേര് വിവരങ്ങളും മരണപ്പെട്ട ആളുകളെയും തിരിച്ചറിയുവാന്‍ കഴിയുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. അല്ലി നഗരം പൊലീസ് മറ്റ് നടപടികള്‍ സ്വീകരിച്ച് വരികയാണ്.