Thursday, March 30, 2023

ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പേരൂർ തെള്ളകം സ്വദേശി അറസ്റ്റിൽ; മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

കോട്ടയം: ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

പേരൂർ തെള്ളകം ഭാഗത്ത് കരിംപനക്കാല വീട്ടിൽ ഗോവിന്ദൻ മകൻ സതീഷ് (30) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം കാരിത്താസിലുള്ള ബാറിനുള്ളിൽ വച്ച് തെള്ളകം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, ഇടിക്കുകയും തുടർന്ന് വെളിയിൽ ഇറങ്ങിയ ഇയാളെ കൂട്ടമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

യുവാവ് ഇരുന്ന ടേബിളിന് സമീപം പ്രതികളിൽ ഒരാൾ ചർദ്ദിക്കുകയും ഇത് യുവാവ് ചോദ്യം ചെയ്യുകയും തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിലൊരാളായ സതീഷിനെ പിടികൂടുകയുമായിരുന്നു. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img