കോട്ടയം : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതരോധ ജാഥയുടെ കോട്ടയം ജില്ലാ പര്യടനത്തിലും സംഘാടനത്തില്‍ പിഴവ്.
കോട്ടയം പാമ്ബാടിയില്‍ വച്ച് യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. സംസ്ഥാന സെക്രട്ടറി പ്രസംഗിക്കവേ സദസിലുണ്ടായിരുന്നവരില്‍ കുറച്ച് പേര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ആദ്യം കുറച്ച് പേര്‍ ഇറങ്ങിപ്പോയപ്പോള്‍ തന്നെ എം വി ഗോവിന്ദന്‍ അസ്വസ്ഥനായിരുന്നു. എന്നാല്‍ രണ്ടാമതും സദസില്‍ നിന്നും ആളുകള്‍ എണീറ്റതോടെ സംസ്ഥാന സെക്രട്ടറി പൊട്ടിത്തെറിച്ചു. ‘ഹലോ അവിടെ ഇരിക്കാന്‍ പറ’ എന്ന് പറഞ്ഞ അദ്ദേഹം ചില ആളുകള്‍ യോഗത്തെ പൊളിക്കാന്‍ ഗവേഷണം നടത്തുകയാണെന്നും, യോഗം നടത്തുന്നത് എങ്ങനെയെന്നല്ല പൊളിക്കുന്നത് എങ്ങനെ എന്നാണ് ഇക്കൂട്ടര്‍ ആലോചിക്കുന്നതെന്നും പറഞ്ഞു, തനിക്ക് കാര്യം മനസിലാകുമെന്നും പോകാനുള്ളവര്‍ ഉണ്ടെങ്കില്‍ പൊയ്‌ക്കോ എന്നും പ്രസംഗം നിര്‍ത്തി പറഞ്ഞു.വിവിധ വിഷയങ്ങളില്‍ പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനും, വിശദീകരിക്കുന്നതിനും വേണ്ടി ആരംഭിച്ച ജനകീയ പ്രതരോധ ജാഥയുടെ തൃശൂരിലെ മാളയില്‍ എത്തിയപ്പോഴും വിവാദ സംഭവമുണ്ടായിരുന്നു. തന്റെ മൈക്ക് ശരിയാക്കാനെത്തിയ മൈക്ക് ഓപ്പറേറ്ററെ എം വി ഗോവിന്ദന്‍ ശകാരിച്ചത് വിവാദമായിരുന്നു. കെ റെയിലിനെ അനുകൂലിച്ച് എം വി ഗോവിന്ദന്‍ നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയായിരുന്നു.