കുടമാളൂർ : യോദ്ധാവ് ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസിന്റെയും കുടമാളൂർ B.Ed കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.
റാലി, ഫ്ലാഷ് മൊബ്, പ്രതിജ്ഞ, ഡ്രഗ് അവൈർനെസ് എന്നിവയാണ് പരിപാടിയിൽ ഉണ്ടായിരുന്നത്. തുടർന്ന് നടന്ന യോഗം കോട്ടയം കോട്ടയം വെസ്റ്റ് എസ് എച് ഒ അനൂപ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.
ഡ്രഗ് അവൈർനെസ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നയിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ലഹരിയുടെ ദൂഷ്യവശങ്ങളെ ആസ്പദമാക്കി കവിതകളും, മോണോആക്റ്റും മറ്റു പരിപാടി കളും നടത്തി.