രാജ്യത്ത് 22 ലക്ഷം കടന്ന് കൊവിഡ് കേസുകൾ.

രാജ്യത്ത് 22 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. തുടർച്ചയായ നാലാം ദിവസവും 60,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,215,074 ആയി. ആകെ മരണം 44,386. ഇരുപത്തിനാല് മണിക്കൂറിനിടെ 62,064 പോസിറ്റീവ് കേസുകളും 1007 മരണവും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിലും ആന്ധ്രയിലും പ്രതിദിനം പതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം തുടരുകയാണ്.

 

അതേസമയം, രാജ്യത്തെ രോഗമുക്തരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,859 പേർ രോഗമുക്തരായി. ഇന്നലെ 477,023 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക