കോവിഡ് ഞെട്ടിക്കുന്നു, ഇന്ന് ഏറ്റവും ഉയർന്ന നിരക്ക് 1420 പേർക്ക് കോവിഡ്.

സംസ്ഥാനത്തു ഇന്ന് 1420 പേർക്ക് കോവിഡ്.1216 പേർക്ക് സമ്പർക്കത്തിലൂടെ രോഗം.1715 പേർക്ക് ഇന്ന് രോഗമുക്തി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേര് വിദേശത്തു നിന്നും, 108 പേര് അന്യ സംസ്ഥാനത്തു നിന്നും വന്നവരാണ്.30 ആരോഗ്യ പ്രവർത്തകർക്കും രോഗം.

 

പോസിറ്റീവ് ആയ ജില്ലകളിലെ കണക്കുകൾ.

തിരുവനന്തപുരം -485
കോഴിക്കോട് -173
ആലപ്പുഴ -169
മലപ്പുറം -114
എറണാകുളം -101
കാസറഗോഡ് -73
തൃശൂർ -64
കണ്ണൂർ -57
കൊല്ലം -41
ഇടുക്കി -41
പാലക്കാട്‌ -39
പത്തനംതിട്ട -38
കോട്ടയം -15
വയനാട് -10

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മൂന്ന് രോഗികള്‍ മരിച്ചു. കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശി നഫീസയും പാലക്കാട് സ്വദേശി പാത്തുമ്മയും എറണാകുളം പള്ളുരുത്തി സ്വദേശി ഗോപിയും ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച പള്ളുരുത്തി സ്വദേശി ഗോപിയുടെ സ്രവം കൊവിഡ് പരിശോധനക്കയച്ചു.

കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശി നഫീസ കൊവിഡ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 52 വയസായിരുന്നു. ന്യുമോണിയ, പ്രേമേഹ രോഗബാധയെത്തുടര്‍ന്നാണ് നഫീസയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പാലക്കാട് സ്വദേശി പാത്തുമ്മയുടെ മരണവും ഇന്ന് ഉച്ചക്ക് ശേഷം സ്ഥിരീകരിച്ചു. മഞ്ചേരി കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇരുവരും. വൃക്ക രോഗബാധയെ തുടര്‍ന്നാണ് പള്ളുരുത്തി സ്വദേശി ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധന ഫലത്തില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു മരണം. 68 വയസായിരുന്നു. കൊവിഡ് മൂലമാണ് മരണം എന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്ക് അയച്ചു. മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക