Wednesday, March 22, 2023

കോഴിക്കോട് ഡോക്ടറെ മര്‍ദിച്ച സംഭവം, ആറ് പേര്‍ക്കെതിരെ കേസ്

യുവതിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.പി കെ അശോകനാണ് ഇന്നലെ മര്‍ദനമേറ്റത്. സംഭവത്തില്‍ ഐഎംഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.ഡോക്ടര്‍ക്ക് നേരെ ഉണ്ടായ ആക്രമണം കാടത്തമാണെന്നും ആശുപത്രി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും ഐഎംഎ പറഞ്ഞിരുന്നു. ഇതിനെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ ഐഎംഎ തീരുമാനിച്ചതിന് പിന്നാലെയാണ് നടക്കാവ് പൊലീസ് സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തത്. യുവതിക്ക് പ്രസവത്തെ തുടര്‍ന്ന് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആശുപത്രി കൗണ്ടറിന്റെ ചില്ലുകള്‍ യുവതിയുടെ ബന്ധുക്കള്‍ അടിച്ചു തകര്‍ത്തു. ഇത് ചോദ്യം ചെയ്യാനെത്തിയ ഡോക്ടറെ ബന്ധുക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img