Thursday, December 1, 2022

കോഴിക്കോട് എന്‍ ഐ ടി ജീവനക്കാരന്‍ ഭാര്യയെ കൊന്ന് ക്വാര്‍ട്ടേഴ്‌സിന് തീയിട്ടു, മകന്‍ രക്ഷപ്പെട്ടത് പെട്ടെന്ന് തോന്നിയ ബുദ്ധി പ്രയോഗിച്ച്‌

കോഴിക്കോട്: എന്‍ ഐ ടി ക്വാര്‍ട്ടേഴ്‌സില്‍ ദമ്ബതികള്‍ തീപ്പൊള്ളലേറ്റു മരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

കോഴിക്കോട് എന്‍ ഐ ടി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം ടെക്‌നീഷ്യന്‍ അജയകുമാര്‍ (56), ഭാര്യ ലിനി (48) എന്നിവരാണ് മരിച്ചത് ഇവര്‍ കരുനാഗപ്പള്ളി സ്വദേശികളാണ് . സംഭവം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.

കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം അജയകുമാര്‍ അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിടുകയായിരുന്നു. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് തൊട്ടടുത്ത ക്വാര്‍ട്ട‌േഴ്‌സിലെ ജീവനക്കാരാണ് പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്.

ആത്മഹത്യ ചെയ്യുംമുന്‍പ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അജയകുമാര്‍ ക്വാഴ്‌ട്ടേഴ്‌സില്‍ എത്തിയത്. ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ മകന്‍ അര്‍ജിത്തിനെയും വകവരുത്താന്‍ ശ്രമിച്ചു. മകനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചു. എന്നാല്‍ അപകടം മണത്ത അര്‍ജിത്ത് വിരല്‍കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച്‌ അനങ്ങാതെ കിടന്നതോടെ മരിച്ചുവെന്ന് കരുതി അജയകുമാര്‍ പിന്തിരിഞ്ഞു. പിന്നാലെ ഇയാള്‍ തീ കൊളുത്തി. അജയകുമാര്‍ തീയിടുന്ന സമയം അടുക്കളയിലെ വാതില്‍ തുറന്ന് മകന്‍ രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ അര്‍ജിത്തിന് നേരിയ പൊള്ളലേറ്റു. എന്‍ ഐ ടി ക്യാമ്ബസിലെ സ്‌പ്രിംഗ് വാലി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അര്‍‌ജിത്ത്. ദമ്ബതികളുടെ മകള്‍ കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ ബി ആര്‍ക്കിന് പഠിക്കുകയാണ്. ഇന്നലെയാണ് മകള്‍ വീട്ടില്‍ നിന്ന് കോട്ടയത്തേയ്ക്ക് മടങ്ങിയത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img