കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്ബറ്റ സ്വദേശിനി തന്‍സിയയെ (25) ആണ് പാലാഴിയിലെ സുഹൃത്തിന്റെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥിനിയാണ് തന്‍സിയ. അപസ്മാരവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.