Wednesday, March 22, 2023

ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് എത്തി; ഫ്ലാറ്റിന്റെ 12ാം നിലയില്‍ നിന്ന് താഴേക്ക് ചാടി; കോഴിക്കോട് വനിതാ ഡോക്ടര്‍ മരിച്ചു

ഫ്ലാറ്റിന്റെ 12ാം നിലയില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു.

കോഴിക്കോടാണ് ദാരുണ സംഭവം. മാഹി സ്വദേശിയായ ഷദ റഹ്മത്ത് (25) ആണ് മരിച്ചത്. 12ാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. മരിച്ച ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സൂചനകളുണ്ട്.മേയര്‍ ഭവന് സമീപമുള്ള ലിയോ പാരഡൈസ് എന്ന അപ്പാര്‍ട്ട്മെന്റില്‍ ഒരു പിറന്നാള്‍ ആഘോഷം നടന്നിരുന്നു. ഇവര്‍ ഇതിന്റെ പാര്‍ട്ടിക്കെത്തിയതായിരുന്നു. വീണ ഉടനെ തന്നെ കൂടെയുണ്ടായിരുന്നുവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img