KRTA കോട്ടയം, ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനം CPI (M) പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം സഖാവ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.

 

KRTA കോട്ടയം ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനം 2022 ജനുവരി 5 ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2:45 ന് CPI (M) പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് KRTA എക്സിക്യൂട്ടീവ് അംഗം സ.സ്മിതമോൾ എം കെ യുടെ അധ്യക്ഷതയിൽ CPI (M) പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം സ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.

പ്രസ്തുത ചടങ്ങിൽ KRTA ഈരാറ്റുപേട്ട യൂണിറ്റ് അംഗങ്ങൾ ആയ സ. ദിവ്യ മോൾ കെ പി അനുശോചന പ്രമേയവും സ. ജോഷിനി തെരേസ ജോസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ KRTA ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി സ. ഷിനി പി ഡേവിഡ് സ്വാഗതവും KRTA ജില്ലാ കമ്മിറ്റി അംഗം സ. രഞ്ജിത്ത് ആർ KRTA യൂണിറ്റ് തല റിപ്പോർട്ടും അവതരിപ്പിച്ചു.
യൂണിറ്റ് തല സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് സ. അഗസ്റ്റിൻ സേവ്യർ ( സെക്രട്ടറി, KSTA ഈരാറ്റുപേട്ട ), സ. സോണിയ ഗോപി ( പ്രസിഡന്റ്, KRTA കോട്ടയം), സ.പാർവ്വതി എസ് നായർ ( സെക്രട്ടറി, KRTA കോട്ടയം ) എന്നിവർ പ്രസംഗിച്ചു . തുടർന്ന് ചർച്ചയും മറുപടി പ്രസംഗവും നടന്നു. അതിനുശേഷം സ. ഷീജാമോൾ എ ആറിന്റെ ( എക്സിക്യൂട്ടീവ് അംഗം, KRTA കോട്ടയം ) നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്തി.

ജില്ലാ കൺവീനർമാരായി സ. രഞ്ജിത്ത് ആർ

(എലമെന്ററി ),

സ.ഡോൺ ഗ്രിഗറി ( സെക്കൻഡറി )

എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ. ദിവ്യ മോൾ കെ പിയേയും ( സെക്കൻഡറി ),സ. ഷിനി പി ഡേവിഡിനെയും (എലമെന്ററി ) തെരഞ്ഞെടുത്തു. KRTA ഈരാറ്റുപേട്ട യൂണിറ്റ് അംഗം സ. ഡോൺ ഗ്രിഗറി കൃതജ്ഞത രേഖപ്പെടുത്തി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക