വയനാട് മുട്ടില്‍ വാര്യാട് കെഎസ്‌ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി.ഷെരീഫ്, ഓട്ടോ യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറില്‍ തട്ടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് സ്‌കൂട്ടറിലും കാറിലും ഇടിക്കുകയും സ്‌കൂട്ടര്‍ യാത്രികനായ ശ്രീജിത്തിന് പരുക്കേല്‍ക്കുകയും ചെയ്തു.