Wednesday, March 22, 2023

കെ എസ് ആര്‍ ടി സിയില്‍ 50 കഴിഞ്ഞവര്‍ക്ക് ഇനി സ്വയം വിരമിക്കല്‍ പദ്ധതി; 7500 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി വരുന്നു. 50 വയസ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് ഈ പദ്ധതിയിലൂടെ വിരമിക്കാന്‍ കഴിയുക.

പദ്ധതിക്കായി 7500പേരുടെ പട്ടിക തയ്യാറായി. ഇതിനായി 1100 കോടി രൂപ വേണ്ടിവരും. ശമ്ബള ചെലവില്‍ 50 ശതമാനം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാനായിരുന്നു ധനവകുപ്പ് നിര്‍ദേശം. നിലവില്‍ ഇരുപത്തിയാറായിരത്തോളം ജീവനക്കാരാണുള്ളത്.

അതിനിടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെഎസ്‌ആര്‍ടിസി വരുത്തിയ കുടിശിക ആറ് മാസത്തിനകം തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 251 കോടി രൂപയാണ് 2014 മുതലുള്ള കുടിശിക. ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് അടയ്ക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. 9000 ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് പിടിച്ച തുകയാണ് വകമാറ്റിയത്. സാമ്ബത്തിക പ്രതിസന്ധി കാരണമാണ് തുക അടയ്ക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം കോടതി തള്ളി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img